ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുകയാണ്. എന്നാല്‍ ഡല്‍ഹിയില്‍ പുതിയ സ്കൂളുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് 34 സ്കൂളുകള്‍ അടച്ചുപൂട്ടിയതെന്ന്
തന്നെ കൊന്നാലും ബിജെപിയിലേക്ക് പോകില്ലെന്ന് സിസോദിയ പറഞ്ഞു. തനിക്കെതിരെ ചുമത്തിയ കേസുകള്‍ വ്യാജമാണ്. ഈ അന്വേഷണത്തെ താന്‍ ഭയപ്പെടുന്നില്ല. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എത്ര വേട്ടയാടിയാലും അവസാനം സത്യം വിജയിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും താനും ഇന്ന് ഗുജറാത്തിലേക്ക് പോകും. ഗുജറാത്തില്‍ ഡല്‍ഹി മോഡല്‍ നടപ്പിലാക്കാനാണ് എ എ പി ഉദ്ദേശിക്കുന്നത്. ഗുജറാത്തിന്‍റെ മുഖം മാറ്റാനാണ് എ എ പി ശ്രമിക്കുന്നതെന്നും' മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി 15 പേരുടെ പട്ടിക പോലീസ് കമ്മീഷണർ രാകേഷ് അസ്താന എന്നിവർക്ക് കൈമാറിയെന്ന് വിശ്വസനീയമായ ഉറവിടങ്ങളിലൂടെ തങ്ങള്‍ക്ക് വ്യക്തമായി. ഇതിന്‍റെ ഭാഗമായി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര അന്വേഷണ സംഘം തയ്യാറായി കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗം നേതാക്കളും ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്.